• admin

  • January 27 , 2022

കൽപ്പറ്റ : എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറിയും കെ.ഇ.എൽ. ചെയർമാനുമായിരുന്ന ജിമ്മി ജോർജിന്റെ അഞ്ചാം ചരമവാർഷികം എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു . ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷനായിരുന്നു. ജിമ്മി ജോർജ് മനുഷ്യത്വവും സഹവർത്തിത്വവും സഹാനുഭൂതിയും ഉള്ള എൻ.സി.പിയുടെ കേരളത്തിൽ നിന്നുള്ള ഒരു ദേശീയ മുഖം ആയിരുന്നു എന്ന് യോഗത്തിൽ അദ്ദേഹത്തെക്കുറിച്ച് അനുസ്മരിച്ചു .അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. എം ശ്രീകുമാർ , കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബു , നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു