കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി : നവീകരിച്ച കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി നിര്‍വഹിച്ചു. ചുങ്കം ഐശ്വര്യ മാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, കെല്‍ട്രോണ്‍ സബ് റീജയണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സി ദിനേഷ്, ജി വിനീത്, പി ആര്‍ നിതിന്‍, ബ്ലസി സുമേഷ് എന്നിവര്‍ സംസാരിച്ചു. സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ – 7902281422, 8606446162

Leave a Reply

Your email address will not be published. Required fields are marked *