കൽപ്പറ്റ : മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജൻ കൂത്ത്പറമ്പ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മുസ്ലീം ലീഗ് പാർട്ടിയുടെ ദലിത് മുഖം കൂടിയായ പുൽപ്പള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീർഘകാലമായി ലീഗിന്റെ പ്രവർത്തകയാണ്. വനിതാ ലീഗിൻ്റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്.വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്.അഞ്ചുകുന്ന് ഡിവിഷ നിൽനിന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
