• admin

  • June 27 , 2020

തിരുവനന്തപുരം : കുളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടത്. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെയാണ് മേല്‍പ്പറമ്ബ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാര്‍ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച്‌ കൃത്രിമ ശ്വാസം നല്‍കിയശേഷമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.