• admin

  • February 13 , 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ച് ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 1.69 രൂപയും പെട്രോളിന് 1.49 രൂപയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90.39 രൂപയും, ഡീസലിന് 84.50 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 88.60 രൂപയും, ഡീസലിന് 83.15 രൂപയുമായി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില കൂടുന്നതാണ് ആഭ്യന്തര ഇന്ധനവിലയെ സ്വാധീനിക്കുന്നത്. ഈ സാഹചര്യത്തില്‍, നികുതിഭാരം കുറയ്ക്കാതെ ഇന്ധനവില കുറയില്ല. പെട്രോള്‍, ഡീസല്‍ വിലയില്‍ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്.