• admin

  • January 20 , 2020

ആലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ കിണര്‍മുക്ക് കുറവന്‍തോട് റോഡ് പുനര്‍നിര്‍മ്മിച്ചു നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീരദേശത്തേക്കുള്ള യാത്ര സുഗമമാക്കുന്ന റോഡുകളെല്ലാം തന്നെ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കാനായത് പൊതുമരാമത്തു വകുപ്പിന്റെയും സര്‍ക്കാരിന്റെയും നേട്ടമാണ്. സംസ്ഥാനത്താകമാനം ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവഴിച്ചുകൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി എം & ബി സി നിലവാരത്തിലാണ് റോഡ് പുനര്‍നിര്‍മ്മിച്ചത്.