• admin

  • September 15 , 2022

ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വനപാലകൻ മരിച്ചു. വനം വകുപ്പിന്റെ ബത്തേരി ആർ.ആർ.ടി. ടീമിലെ അംഗം ഹുസൈനാണ് മരിച്ചത്  . കോഴിക്കോട് മുക്കം സ്വദേശിയാണ് .തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിന് വിദഗ്ധനായ ഡോ.അരുൺ സഖറിയയുടെ സംഘത്തിലെ പ്രധാനിയായിരുന്നു.