• admin

  • February 11 , 2020

ശ്രീ​ന​ഗ​ർ :

ജ​മ്മു കശ്മീരിൽ  മൂ​ന്ന് പാക് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. മെ​ന്താ​ർ സെ​ക്ട​റി​ൽ ഭീ​ക​ര​ർ വെ​ടി​വെ​ച്ച​തി​നു പി​ന്നാ​ലെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ അറിയിപ്പിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

മെന്താർ സെക്ടറിലും മറ്റ് പ്രദേശങ്ങളിലും പാകിസ്ഥാൻ സൈന്യം നടത്തുന്ന വെടിനിർത്തൽ ലംഘനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നതായി സൈന്യം അറിയിച്ചു. അതിർത്തിയിൽ വീണ്ടും പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്നത് ഭീകരർക്ക് നുഴഞ്ഞുകയറാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണെന്നാണ് സൈന്യം സംശയിക്കുന്നത്.