വടക്കാങ്ങര : കഴിഞ്ഞ മാസം കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ നിസ്സാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ടാലന്റിലെ രണ്ടു കുട്ടികളെയും അവരുടെ കുടുംബത്തെയും സ്കൂള്‍ അധികൃതര്‍ സന്ദര്‍ശിച്ചു. സി.കെ. കരീം സാഹിബിന്റെ പേരക്കുട്ടികളായ അഡ്വക്കറ്റ് സുല്‍ഫീക്കറിന്റെ മക്കളായ ഇഷൽ, ഇന്ഷ, മുഹമ്മദ് സീഷാന്‍ എന്നീ കുട്ടികളെയാണ് സന്ദര്‍ശിച്ചത്. കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ട ഇവരുടെ മൂത്ത മകള്‍ ഇഷല്‍ അസാധാരണമായ ധീരതയോടെയും പക്വതയോടെയും നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇഷലിന് സ്ക്കൂളിന്റെ സ്നേഹോപഹാരം നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം അബ്ദുല്ല, സ്ക്കൂള് മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി