• admin

  • October 18 , 2021

തിരുവനന്തപുരം : മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ  പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ  മാറ്റിവച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.