• admin

  • July 16 , 2022

എറണാകുളം : തൃപ്പൂണിത്തുറയിൽ മഴയെ തുടർന്ന് റോഡിൽ ബൈക്ക് തെന്നി നെഞ്ചിടിച്ച് നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു.   തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയിൽ ദാസ് ബാബുവിന്റെയും ഗീതയുടെയും മകൻ കിഷൻ രാജിനാണ് (28) മരിച്ചത് .   ഇന്നലെ വൈകീട്ട് 4 മണിയോടെ ഇരുമ്പനം മേൽപ്പാലത്തിലാണ് അപകടം സംഭവിച്ചത്. മഴ പെയ്തു കിടന്ന റോഡിൽ ബൈക്ക് തെന്നി കിഷൻ രാജ് നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയായപ്പോഴേക്കും മരിച്ചു.