കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി

കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി

കാവും മന്ദം : കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി.തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്.തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്.ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു.കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും നിരവധിപേര് എത്തിയിരുന്നു.ജന പ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും ഉൾപ്പെടെ ജോയ് പോളിന് അന്ത്യാഞ്ജലി അർപ്പിച്ചു.വൻ ജനാവലിയുടെ സാന്നിധ്യത്തിൽ
തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്.

നിരവധി വൈദികരും സന്യസ്തരും ചേർന്നാണ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. മരിച്ച ജോയ് പോളിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ജോയിയുടെ കുടുംബത്തിന് വനം വകുപ്പ് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.കടന്നൽ കൂത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ കഴിഞ്ഞ ദിവസം കടന്നൽ കുത്തേറ്റ് മരിച്ച ജോയ് പോളിൻ്റെ മക്കളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് അനുശോചന സന്ദേശത്തിൽ എം.എൽ,എ.പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *