• admin

  • January 4 , 2020

വിക്ടോറിയ : വിക്ടോറിയ: ഓസ്ട്രേലിയയിലെ തീപ്പിടുത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ആറ് പേരെ കാണാതായി. മരണസംഖ്യ കൂടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. വിക്ടോറിയയിലും എന്‍.എസ്.ഡബ്ലൂവിലും ആണ് ഉയര്‍ന്ന തോതില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയിലെ ദക്ഷിണ മേഖലയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുഴുവന്‍ നാശനഷ്ടങ്ങളുടേയും കണക്ക് ഇതുവരേയും പുറത്തു വന്നിട്ടില്ല. എന്‍.എസ് ഡബ്ല്യൂവില്‍ 150 ഓളം ഇടങ്ങള്‍ തീയിനടിയിലാണ്. വിക്ടോറിയയില്‍ ആല്‍ഫൈന്‍ പ്രദേശത്ത് 50 ഇടങ്ങളില്‍ തുടര്‍ച്ചയായ തീ പിടുത്തമുണ്ടായി. വിക്ടോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ച കാട്ടുതീ തുടങ്ങിയത്. പ്രദേശത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മാറ്റിപ്പാര്‍പ്പിക്കലായിരുന്നു ഇതിനെ തുടര്‍ന്ന് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്ടോറിയയിലേക്കുള്ള റോഡുകള്‍ അടച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.