ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ:മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ:എ.പി കാമത് ഉദ്ഘാടനം നിർവഹിച്ചു.കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ഡോ:മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ:ലിഡാ ആന്റണി,വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമു ദേവി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ:അരുൺ അരവിന്ദ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 70-ൽ പരം പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *