• admin

  • January 22 , 2020

: എഡിജിപിയായി തരംതാഴ്ത്തുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്. തരംതാഴ്ത്തലുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇത് തരംതാഴ്ത്തലല്ല, തരംതിരിക്കലാണെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.എസ് ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ല. എസ് ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റല്ലേയെന്നും ജേക്കബ് തോമസ് പരിഹസിച്ചു. സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നു. അത് നടപ്പാക്കുന്നു. നമ്മള്‍ പൗരന്‍മാര്‍ എന്ത് ചെയ്യും. നടപടിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പ്രതികരണം. ഡിജിപി റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എഡിജിപിയാക്കിയാണ് തരംതാഴ്ത്തുന്നത്. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി.