• admin

  • October 9 , 2022

ദ്വാരക : എടവക ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദ്വാരക, പാലമൊക്ക്, എള്ളു മന്ദം, ഒരപ്പ് പ്രദേശങ്ങളിൽ സ്ഥാപിച്ച നാല് ലോ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ അഹമ്മദ് കുട്ടി ബ്രാൻ , സുജാത. സി.സി,ഷർ ഫുന്നീസ.കെ, വിനോദ് തോട്ടത്തിൽ,ഷിൽ സൺ കോക്കണ്ടത്തിൽ, ഗിരിജ സുധാകരൻ, ഫാ.ഷാജി മുളകുടിയാങ്കൽ , വി.സി. അഷറഫ്, ഷെബീർ മുതുവോടൻ, കെ.എം. അഗസ്റ്റിൻ, റെജി.വി.പി, എം. മധുസൂദനൻ പ്രസംഗിച്ചു.