ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും

ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും

മാനന്തവാടി : വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി.വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ.പവിത്രൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും,സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ലഹരി ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉന്നതി നിവാസികളോട് ആവശ്യപ്പെട്ടു.ഒരു വിളിപ്പാടകലെ പൊലീസുണ്ടെന്നും എന്താവശ്യത്തിനും പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.

കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള ബോധവൽക്കരണവും നടത്തി.മാനന്തവാടി ഡിവൈ.എസ്.പി വി.വി.ലതീഷ്
അദ്ധ്യക്ഷനായി.മാനന്തവാടി അസിസ്റ്റന്റ് ടി.ഡി.ഒ ടി.കെ.മനോജ് മുഖ്യപ്രഭാഷണം നടത്തി.ഗോത്ര എഴുത്തുകാരനും ഗായകനുമായ സിവിൽ പോലീസ് ഓഫീസർ സിജു സി.മീന മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു.മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്,ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ,മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.ജെ ഷീജ,സബ് ഇൻസ്‌പെക്ടർമാരായ കെ.
മൊയ്തു,കെ.മോഹൻദാസ്,ബഷീർ,
എസ്.സി.പി.ഒമാരായ രാജേഷ്,ബിനോയ് ഐസക്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *