• Lisha Mary

  • March 14 , 2020

തിരുവനന്തപുരം :

ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി.  ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. 

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ദുബായ്‌ വഴിയായിരുന്നു യാത്ര.

ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്.