• Lisha Mary

  • March 24 , 2020

റോം : കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വൈറസ് ബാധമൂലം ഇതുവരെ 16,500 പേരാണ് മരിച്ചത. ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരണമടഞ്ഞത്. സ്പെയിനില്‍ 2311 പേരും ഇറാനില്‍ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയായ 55 കാരന്‍ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായത്. ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 378,600 പേരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ 81,498 പേരിലും ഇറ്റലിയില്‍ 63,927 പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് രോഗവിമുക്തി നേടിയവരുടെ എണ്ണം 100,982 ആണ്. ഇന്ത്യയില്‍ ഇതുവരെ 500 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 93 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.