• admin

  • June 29 , 2022

വാരാമ്പറ്റ : ജി.എച്ച്‌.എസ് വാരാമ്പറ്റയിലെ പ്രൈമറി വിദ്യാർഥികൾ തെയ്യാറാക്കിയ 'ഇമ്മിണി ബല്യ പുസ്തകം' ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. 3 മീറ്റർ വീതിയും 4 മീറ്റർ നീളവുമുള്ള കുഞ്ഞു രചനകളുടെ സമാഹാരമാണ് 'ഇമ്മിണി ബല്യ പുസ്തകം'. മനോഹരമായി ക്രമീകരിച്ച പുസ്തകത്തിന്റെ വലുപ്പം കാഴ്ചക്കാർക്ക് കൗതുകമാവുമകയാണ്. വിദ്യാ രംഗം കലാ സാഹിത്യ വേദി പ്രവർത്തകരാണ് നേതൃത്വം നൽകിയത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി പി,ശാരി ആർ,സഫ്‌വാൻ ടി,മുനീർ സി ,കിരൺ സി.പി,പ്രിയങ്ക പി.പി,രേഷ്മ രമേഷ്,പി.വി വിപിനേഷ്,വി.ടി.സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.