• admin

  • October 28 , 2021

: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 80 പൈസയും, ഡീസലിന് 104 രൂപ 51 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 108 രൂപ 60 പൈസയും, ഡീസലിന് 102 രൂപ 43 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ 108 രൂപ 74 പൈസ , ഡീസല്‍ 102 രൂപ 57 പൈസ. കഴിഞ്ഞ മാസം 24ആം തീയതിക്ക് ശേഷം ഡീസലിന് 8 രൂപ 49 പൈസയും പെട്രോളിന് 6 രൂപ 77 പൈസയുമാണ് കൂട്ടിയത്.