• admin

  • January 13 , 2020

: കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 11 പൈസയും ഡീസലിന് ആറ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 82 പൈസയാണ്. ഡീസല്‍ വില 72 രൂപ 80 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപ 21 പൈസയാണ്. ഡീസല്‍ വില 74 രൂപ 20 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78 രൂപ 17 പൈസ, 73 രൂപ 14 പൈസ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 80 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 69 രൂപ 06 പൈസയും.