• admin

  • March 16 , 2021

ന്യൂഡൽഹി : രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗമെന്ന്​ കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്​ട്രയില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത്​ ഇതിന്‍റെ സൂചനയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷന്‍ ഇതുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്ര ചീഫ്​ സെക്രട്ടറിക്ക്​ കത്തയച്ചു​. കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക്​ അയക്കുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്​തമാക്കിയിട്ടുണ്ട്​. കോവിഡ്​ വ്യാപനം തടയാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവണമെന്ന്​ മഹാരാഷ്​ട്രയോട്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ക്വാറന്‍റീന്‍ കൂടുതല്‍ ശക്​തമാക്കണമെന്നുമാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദേശം.