• admin

  • February 19 , 2020

: ഇടുക്കി : ഇടുക്കിയിലെ കുറ്റാന്വേഷണ വിദഗ്ധരായ നായ്ക്കളുടെ സുഖ സഞ്ചാരത്തിന് ഇനി പുതിയ വാഹനം. പൊലീസ് ഡോഗ് സ്‌ക്വാഡിന് കഴിഞ്ഞ ദിവസം പുതിയ എ സി ടി യു വി 300 എസ് യു വിയാണ് ലഭിച്ചത്. ജില്ലാ ഡോഗ് സ്‌ക്വാഡില്‍ മുന്തിയ ഇനം ഏഴ് നായ്കളാണുള്ളത്. ഇതില്‍ രണ്ടു പേര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. പകരം വരുന്ന രണ്ട് പേര്‍ തൃശൂരില്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. ഒമ്പതു മാസത്തെ പരിശീലനം ആരംഭിച്ചതേയുള്ളൂ. ചെറുതോണിയിലെ സ്‌ക്വാഡ് കേന്ദ്രത്തിലാണ് നായ്കളെ പാര്‍പ്പിച്ചിരിക്കുന്നത്. വിരമിച്ച രണ്ടു പേരെ തൃശൂരില്‍ വിശ്രാന്തി എന്ന പേരിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി. ഇനി ശിഷ്ടകാലം അവര്‍ അവിടെയായിരിക്കും. മുമ്പ് രണ്ട് നായ്കള്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ചത്തതോടെയാണ് പുതിയ എ സി വാഹനത്തിന് അനുമതി ലഭിച്ചതെന്ന് പൊലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജിജിമോന്‍ പറഞ്ഞു.