ആസ്റ്റർ സോക്കർ കപ്പ് ജേഴ്സി പ്രകാശനം കായിക മന്ത്രി നിർവ്വഹിച്ചു

ആസ്റ്റർ സോക്കർ കപ്പ് ജേഴ്സി പ്രകാശനം കായിക മന്ത്രി നിർവ്വഹിച്ചു

മേപ്പാടി : കേരളത്തിലെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രേമികളെയും കായിക യുവത്വത്തെയും ഒരുമിപ്പിയ്ക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ഒരുക്കുന്ന ആസ്റ്റർ സോക്കർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.വർഷങ്ങളായി നടന്നുവരുന്ന ഈ ടൂർണമെന്റ് ഇത്തവണ സംഘടിപ്പിക്കുന്നത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആണ്.സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കല്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദിഖിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ,ഫുട്ബോൾ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ്‌ കെ.റഫീഖ്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്,സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്‌ എം.മധു,സൂപ്പി കല്ലങ്കോടൻ,ഡോ.ഷാനവാസ് പള്ളിയാൽ, ഡോ അനീസ് സി കെ,ഡോ.അബിൻ എസ്, പ്രവീൺ കുമാർ പി വി,ജോസഫ് ബാബു പെരേര, ടിന്റോ ജോസ് എന്നിവർ പങ്കെടുത്തു.കായിക രംഗത്തെയും ആരോഗ്യ സംരക്ഷണത്തെയും ഒന്നിപ്പിക്കുന്ന ഈ സംരംഭം,കേരളത്തിലെ ഫുട്ബോൾ ഭാവിയെ ശക്തിപ്പെടുത്തുന്ന മറ്റൊരു നിർണായക ചുവടുവയ്പ്പായി മാറും.

Leave a Reply

Your email address will not be published. Required fields are marked *