• admin

  • September 23 , 2022

മലപ്പുറം : ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കണമെന്നും കുറ്റവാളികളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി മലപ്പുറം മണ്ഡലം കമ്മറ്റി ബാങ്കിന്റെ ആനക്കയം മെയിന്‍ ബ്രാഞ്ചിന് മുന്നില്‍ ബഹുജന ധര്‍ണ്ണ നടത്തി. ബി. ജ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ രശ്മില്‍ നാഥ് ഉദ്ഘാടനം ചെയ്തു. ബാങ്കില്‍ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുന്നത് വരെ ബി ജെ പി ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം വി സുന്ദരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സജേഷ് ഏലായില്‍, ഒ ബി സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പത്മകുമാര്‍ അമ്പാളി, ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഗീത ടീച്ചര്‍, നിക്ഷേപകരുട പ്രതിനിധി രാമന്‍ നമ്പൂതിരി,സുനില്‍ കുമാര്‍, ബി ജെ പി മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ പുരുഷോത്തമന്‍,കൊളത്തൂര്‍ മണ്ഡലം പ്രസിഡന്റ് എം പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചന്ദ്രന്‍ കോലത്തൊടി സ്വാഗതവും ഷൈജു പാണായി നന്ദിയും പറഞ്ഞു.