• admin

  • January 29 , 2021

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടിയതായി ഡയറക്‌ട്രേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഫെബ്രുവര് 28 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. . കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23 ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യാ വിലക്കേര്‍പ്പെടുത്തിയത്.