• admin

  • January 11 , 2020

മസ്‌കറ്റ് : മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം തിരഞ്ഞെടുത്തത്. ഖാബൂസ് ബിന്‍ സഈദിന്റെ അനന്തരവന്‍ കൂടിയാണ് പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്ന് രാവിലെ അദ്ദേഹം അധികാരമേറ്റു. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നതാണ് ഒമാനിലെ ചട്ടം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.