• admin

  • May 15 , 2020

ഡൽഹി : തമിഴ്‌നാട്ടിൽ മദ്യവിൽപ്പന നടത്താൻ സുപ്രീം കോടതിയുടെ അനുമതി. മദ്യവിൽപ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഓൺലൈൻ ഉൾപ്പെടെ ഏത് രീതിയിലും സർക്കാരിന് മദ്യം വിൽക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക്കുകൾ വഴി മദ്യം വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് ഹൈക്കോടതി തടഞ്ഞത്.