പട്ടാമ്പി : പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും കേരളത്തിൽ പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്തുന്നതിനുമായി പട്ടാമ്പി ഗുരുവായൂർ റോഡിൽ പ്രവർത്തിച്ചുവരുന്ന ഹാർവെസ്റ്റേയുടെ നേതൃത്വത്തിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കേരളത്തിൻ്റെ സംരംഭക മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കെ.ജി.കെ.പി.ക്ക് കീഴിൽ പുതു സംരംഭങ്ങളായ ഹാർവെസ്റ്റേയും ബില്യൺ ഡ്രീംസും ചേർന്നു ജെ.സി.ഐ. കൊപ്പം, ബിസ്ല എന്നീ ബിസിനസ് കമ്മ്യൂണിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംരംഭക പരിശീലകനായ മുജീബ് റഹ്മാൻ ക്ലാസ്സ് നയിച്ചു. കേരളത്തിലെ ആദ്യത്തെ പ്രോജക്ട് ഗ്രോത്ത് ഹാക്കർ ഇ.ജെ.ജോഫർ വിഷയാവതരണം നടത്തി. ഹാർവെസ്റ്റേ മാനേജിംഗ് ഡയറക്ടർ കെ.പി.വിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.സി.ഐ.യുടെ മുൻ ഭാരവാഹികളെ ആദരിച്ചു. കാർഷിക മേഖലയിൽ പുതിയ ഇടപെടലുകൾ നടത്തുന്നതിന് ഹാർവെ സ്റ്റേ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണന്ന് അധികൃതർ പറഞ്ഞു. ജെ സി ഐ, ബിസ്ല യിലെ നിരവധി ബിസിനസ്സുകാർ പങ്കെടുത്തു. ഹാർവെ സ്റ്റേ ഡയറക്ടർമാരായ അബ്ദുൾ അസീസ്, അരുൺ കെ , മൊയ്ദീൻ കുട്ടി സി, ഉമ്മർ എം പി., റിസർച് ഹെഡ് അഷിത, ഹാർവെസ്റ്റേ ടീം അംഗങ്ങൾ നേതൃത്വം നൽകി. ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും ഉണ്ടായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി