• admin

  • April 14 , 2022

ബത്തേരി : ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം മത രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്ത സൗഹൃദത്തിന്റെ വിരുന്നായി മാറി. ഐ.സി.ബാലകൃഷ്ണൻ എം.എൽ എ ഇഫ്ത്വാർ സംഗമം ഉദ്ഘാടനം ചെയ്തു. വർത്തമാന കാല സാഹചര്യത്തിൽ ഓരോ ചടങ്ങുകളും ആഘോഷങ്ങളും മനുഷ്യ സൗഹാർദ്ധത്തെ ശക്തിപ്പെടുത്താനുതകുന്നത് കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സാമൂഹികാവസ്ഥ ബഹുസ്വരതയുടേതാണ്. അതിനെ തകർക്കാനുള്ള ശ്രമങ്ങളെ ഇതു പോലുള്ള മാനവിക കൂടിച്ചേരലുകളിലൂടെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. നോമ്പ് നൽകുന്നത് ത്യാഗത്തിന്റെ സന്ദേശമാണെന്ന് അദ്ധേഹം ഓർമ്മപ്പെടുത്തി.   സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശൻ മുഖ്യഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിണ്ടന്റ് ടി.പി. യൂനുസ് റമദാൻ സന്ദേശം നൽകി.   കെ.ജെ ദേവസ്യ, സി.പി. വർഗ്ഗീസ്, പി.എം. ജോയി, ബാബു കട്ടയാട്, എം.എ അസൈനാർ, അലി അഷർ, മുനവ്വർ , പി.കെ സത്താർ, പി.വൈ മത്തായി, പി.പി. അയ്യൂബ്, വിനയകുമാർ അഴിപ്പുറത്ത്, പ്രഭാകരൻ നായർ , ഡോ. സലീം, ജിത്ത്, ഡോ. സതീഷ് നായ്ക്, എന്നിവർ ആശംസകൾ നേർന്നു. സി.കെ. സമീർ സ്വാഗതവും ജലീൽ കണിയാമ്പറ്റ നന്ദിയും പറഞ്ഞു.