• admin

  • January 25 , 2020

റിയാദ് :

കൊറോണ വൈറസ് സംശയത്തെത്തുടർന്ന് സൗദി അറേബ്യയിലെ അബഹയിലുള്ള അൽ ഹയാത് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന മലയാളി നഴ്‌സുമാരിൽ 20 പേർ സുരക്ഷിതരാണെന്ന് പരിശോധനയിൽ വ്യക്തമായി.

വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയതോടെ ഇവർ ഐസൊലേഷൻ വാർഡ് വിട്ടു. വാർഡിൽ ശേഷിക്കുന്ന പത്തു മലയാളികളുടെ പരിശോധനാഫലം ശനിയാഴ്ച വരും.

വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിനിയായ നഴ്‌സിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇവർക്ക് ഉടൻതന്നെ ആശുപത്രി വിടാൻ കഴിയും. അതിനിടെ, ഒരു ഫിലിപ്പീൻ യുവതിക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രിയിലേക്കു മാറ്റി.

സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന ആയിരത്തോളം മലയാളികളാണ് കഴിഞ്ഞ നാലുദിവസത്തിനിടെ കൊറോണ വൈറസ് സംബന്ധിച്ച പരിശോധനയ്ക്ക് വിധേയരായത്. വൈറസ് ബാധിച്ചതായി സംശയംതോന്നുന്ന ഇന്ത്യക്കാർ ആശുപത്രിയിൽ എത്തി റിപ്പോർട്ട് ചെയ്യണമെന്ന് റിയാദിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദേശം നൽകിയിട്ടുണ്ട്.