• admin

  • January 16 , 2023

കെല്ലൂർ : മാനന്തവാടി സബ് ആർ.ടി.ഒയും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതിയും സ്‌പെക്സ് ഹറ്റ് ഐ കെയർ ഒപ്റ്റിക്സും ചേർന്ന് കെല്ലൂർ അഞ്ചംമൈലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. എം.വി.ഐ ഗിരീഷ് എം.ജി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ ആഷിഖ്.എം, ശ്രീജേഷ് വി.പി,സനോജ് കുമാർ പി.കെ,വിജേഷ് എൻ.ടി തുടങ്ങിയവർ സംസാരിച്ചു.