• admin

  • January 30 , 2020

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30,200 രൂപയാണ്. ഇന്നലെ 29,880 രൂപയായിരുന്നു പവന്റെ വില. നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളില്‍ നിന്ന വില ഇന്നലെ 180 രൂപ കുറയുകയായിരുന്നു. ഇരുപത്തിയഞ്ചാം തീയതി 30,000, 26ന് 30,0000, 27ന് 30,160, 28ന് 30160 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണ വില. ്ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വില 3775 രൂപയാണ്. ഈ മാസം എട്ടിന് സ്വര്‍ണ വില സര്‍വ്വകാല റെക്കോഡ് ആയ 30,400ല്‍ എത്തിയിരുന്നു. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.