ഇടുക്കി : സ്ത്രീകളുടെ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി എം.എല്‍.എ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. 'സധൈര്യം മുന്നോട്ട്,' എന്നതാണ് വനിതാ ദിനാചരണത്തിന്റെ മുദ്രാവാക്യം. ഇത് യാതാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായുണ്ടാവണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനായുള്ള പശ്ചാത്തലമൊരുക്കേണ്ട ചുമതല വനിതാ ശിശുക്ഷേമ സമിതിക്കുണ്ടെന്നും എം.എല്‍.എ. പറഞ്ഞു. പരിപാടിയുടെ ഭാഗമായി തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് വര്‍ണ്ണശബളമായ വിളംബരറാലി നടത്തി. 'സധൈര്യം മുന്നോട്ട്' എന്ന മുദ്രാവാക്യമെഴുതിയ നീല റിബണും കൈയ്യില്‍ കെട്ടി നിരവധി സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ തൊടുപുഴ നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ എം.കെ. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളായ എഴുത്തുകാരി കൗസല്യ കൃഷ്ണന്‍, തൊടുപുഴ എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക കെ.എസ്.ഷംന, ഇടുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രാഹാം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'സ്ത്രീ സുരക്ഷാ മാറേണ്ടതെന്ത് ' എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി അനസൂയ.സി.സുതന്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സീതാലക്ഷ്മി.സി.വി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ഇരുവരും തൊടുപുഴ എ.പി.ജെ. എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ്. ദിനാഘോഷത്തോടനുബന്ധിച്ച് ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ വിജയിയായ പെരിങ്ങാശേരി മാക്കല്‍ ബിജു മാത്യുവിനെ ചടങ്ങില്‍ അനുമോദിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി