• admin

  • February 3 , 2020

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ട്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലെത്തിച്ചത്.