കൽപറ്റ : അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗo , വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷനുമായി സഹകരിച്ച് സൈക്കിൾ റാലി നടത്തി. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച് ചുഴലിയിലെ വനം വകുപ്പിന്റെ ജില്ലാ സ്ഥിരം നേഴ്സറിയിൽ അവസാനിച്ചു. സൈക്ലിങ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ൽ തരം സൈക്കിൾ താരങ്ങൾ പങ്കെടുത്തു. സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൈതലവി കെ.എം സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം.ടി . ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. കൽപറ്റനഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉത്ഘാടനം ചെയ്തു സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ , സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, സാജിദ് .എൻ.സി. അർജുൻ തോമസ്, ഫിറോസ് അഹമ്മത് , ഫോറസ്റ്റ് ഓഫീസർമാരായ എം. കെ. ശശി, കെ സി സന്തോഷ്, സംഗീത് ബി എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി