:
തിരുവനന്തപുരം: ടി. പി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും അതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ ഡിജിപിയാക്കിയത്. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായി. സെന്‍കുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ്.
ആ തീരുമാനം എടുത്തതിന്റെ ദുരന്തം നമ്മളെല്ലാവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി ഡിജിപി ആകട്ടെ എന്നു കരുതി ചെയ്തതാണ്. ഇപ്പോള്‍ താന്‍ അതില്‍ പശ്ചാത്തപിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി