: മഞ്ചേരി നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകനും കൊയിലാണ്ടി സ്വദേശിയുമായ കെ മോഹന സുബ്രമണി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നാളെ (ആഗസ്ത് 24 ന് ) കോട്ടക്കുന്ന് ആര്‍ട്ഗ്യാലറിയില്‍ ആരംഭിക്കും. രാവിലെ 11 മണിക്ക് പ്രശസ്ത കാര്‍ടൂണിസ്റ്റ് ആര്‍ടിസ്റ്റ് സഗീര്‍ നാല് ദിവസത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.വാട്ടര്‍ കളറിലും അക്രിലിക്കിലും വരച്ച 45 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.കേരളത്തിലെ ഒട്ടു മിക്ക ആര്‍ട് ഗ്യാലറിയിലും പ്രദര്‍ശനം നടത്തിയിട്ടുള്ള ഇദ്ദേഹം കേരളത്തിന് പുറത്ത് ഹൈദരബാദ്, പാറ്റ്‌ന,ബോംബെ എന്നിവിടങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.2020ല്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരത്തില്‍ സുബ്രമണിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇപ്പോള്‍ തലശ്ശേരിയിലെ തിരുവങ്ങാട് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി