• Lisha Mary

  • April 2 , 2020

കൊല്ലം : അവശ്യ സാധന കിറ്റുകള്‍ പായ്ക്ക് ചെയ്തു വിതരണം ചെയ്യുന്നതിനുള്ള തുണി സഞ്ചികള്‍ക്കായി കൊല്ലം ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആശ്രയിച്ചിരുന്നത് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളെ ്. ജില്ലയിലെ നിരവധി കുടുംബശ്രീ യൂണിറ്റുകളാണ് ഇത്തരത്തില്‍ തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്നത്. കുടുംബശ്രീയുടെ 38 ഓളം യൂണിറ്റുകളും പുനലൂരും നെടുമ്പനയിലും ഉള്ള രണ്ടു അപ്പാരല്‍ പാര്‍ക്കുകളും ആണ് തുണി സഞ്ചി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാല്പതിനായിരം തുണി സഞ്ചികള്‍ക്കുള്ള ഓര്‍ഡര്‍ ആണ് സിവില്‍ സപ്ലൈസ് ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കിയത്. ഇതില്‍ പതിനയ്യായിരം തുണി സഞ്ചികള്‍ ഉടന്‍ തന്നെ കൈമാറും. ജനുവരി 2020 മുതല്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ച സാഹചര്യത്തില്‍ തുണി സഞ്ചികള്‍ നിര്‍മിച്ചു വരികയായിരുന്നു ജില്ലയിലെ അപ്പാരല്‍ പാര്‍ക്ക് അടക്കമുള്ള തയ്യല്‍ യൂണിറ്റുകള്‍. അടിയന്തിര സാഹചര്യം വന്നപ്പോള്‍ തങ്ങളുടെ സേവനങ്ങളുമായി സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് എത്തിയിരിക്കുകയാണ് ഇവര്‍. കൊറോണയെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗം ആവുകവഴി തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് കൊല്ലം ജില്ലയിലെ ഒരു കൂട്ടം കുടുംബശ്രീ വനിതകള്‍.