വൈത്തിരി : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ തേനീച്ച വളര്‍ത്തല്‍ വ്യവസായം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്. തേനീച്ച വളര്‍ത്താന്‍ താല്‍പര്യമുള്ള 30 കര്‍ഷകരെ കണ്ടെത്തി 50 ശതമാനം സബ്സിഡിയോടു കൂടി 5 പെട്ടികള്‍ വീതം വിതരണം ചെയ്യും.പുതുസംരംഭകര്‍ക്ക് സഹായകരമാകുന്ന വിഷയത്തില്‍ ഹോര്‍ട്ടികോര്‍പ് ബീ കീപ്പിംഗ് ട്രെയിനര്‍ അനീഷ് ക്ലാസ്സ് എടുത്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് , ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എം. ആയിഷ, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി