• admin

  • July 2 , 2020

തിരുവനന്തപുരം : ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ആനുകൂല്യങ്ങള്‍ അടങ്ങിയ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍. ബില്ലിങ് സോഫ്റ്റ്വെയറിന്റെ പരിഷ്‌കരണനടപടികള്‍ അന്തിമഘട്ടത്തിലാണ്. സോഫ്റ്റ്വെയര്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമത ഉറപ്പാക്കിയശേഷം മാത്രമാകും ബില്‍ വിതരണത്തിലേക്ക് കടക്കുക. വൈദ്യുതി ബില്ലില്‍ സബ്സിഡിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇതിനു പുറമെ എസ്‌എംഎസായും ഇത് നല്‍കും. ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്ബെങ്കിലും മൊബൈല്‍ ഫോണില്‍ സബ്സിഡി തുക എത്രയെന്ന് വ്യക്തമാക്കുന്ന സന്ദേശം നല്‍കാനാണ് തീരുമാനം. ആഗസ്ത് അവസാനത്തോടെ ബില്‍ വിതരണം പൂര്‍ത്തിയാകും.