• admin

  • January 13 , 2020

കല്‍പ്പറ്റ : കല്‍പ്പറ്റ: സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ ഈ മാസം 18ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. കല്‍പ്പറ്റയില്‍ നടക്കുന്ന അദാലത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ നേരില്‍ സ്വീകരിക്കും. പരാതിപരിഹാര അദാലത്തില്‍ ഡിജിപിയ്ക്ക് പുറമെ ജില്ലാ പൊലീസ് മേധാവിയും, ഡി.വൈ.എസ്.പിമാരും,എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പങ്കെടുക്കും. ഈ അവസരം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.