• admin

  • June 30 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത വീണ്ടും കൊവിഡ് മരണം. തിരുവന്തപുരം നെട്ടയം സ്വദേശിയായ തങ്കപ്പന്‍ (76) ആണ് മരിച്ചത്. 27ന് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തയാണ് ഇദ്ദേഹം. ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.  എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധന ഫലം ഇന്ന് പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. ന്യൂമോണിയ, പ്രമേഹം മറ്റ് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അടക്കം ഗുരുതര രോഗലക്ഷണമുള്ള വ്യക്തയായിരുന്നു ഇയാളെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.