• Lisha Mary

  • April 16 , 2020

തിരുവനന്തപുരം :

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ 4, കോഴിക്കോട് 2, കാസർകോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേർക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

കാസർകോട് 24, എറണാകുളം, മലപ്പുറം, കണ്ണൂർ 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകൾ. ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 88332 പേർ വീടുകളും 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.