• Lisha Mary

  • April 22 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ ഏഴു പേര്‍ക്കും കോഴിക്കോട് രണ്ടു പേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാളുടെ പരിശോധനാ ഫലം മാത്രമാണ് നെഗറ്റീവ് ആയത്. പാലക്കാട് സ്വദേശിയുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.