• Lisha Mary

  • April 11 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് വൈറസ് ബാധിച്ചവരില്‍ 7 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയാണ് പ്രധാനമന്ത്രിയുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ നടന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കും. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. ഏത് പീഡനാനുഭവത്തിന് ശേഷവും അതീജീവനത്തിന്റെ സന്ദേശമുണ്ടെന്നാണ് ഈസ്റ്റര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.