• admin

  • July 1 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന് 360 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,160 രൂപയായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണത്തിന് 11,800 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച്ച ഗ്രാമിന് 45 രൂപയാണ് കൂടിയത്. 4,520 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചത്. ട്രോയ് ഔണ്‍സിന് 1,785 ഡോളറാണ് രാജ്യാന്തര വിപണിയിലെ വില. ഈ വര്‍ഷം സ്വര്‍ണത്തിന് 7,160 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. ജനുവരിയില്‍ ഒരു പവന് 29,000 രൂപയായിരുന്നു വില. ഗ്രാമിന് 3,625 രൂപയും. കഴിഞ്ഞ ആറ് മാസത്തില്‍ ഗ്രാമിന് 895 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നത് അന്താരാഷ്ട്ര വിപണിയെ ബാധിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും സ്ഥിതിഗതികള്‍ രൂക്ഷമാക്കി.