• admin

  • January 18 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 15 പൈസ കുറഞ്ഞ് 78.662 രൂപയായി. ഡീസല്‍ വിലയില്‍ 17 പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തില്‍ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറില്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ആഗോളവിപണിയില്‍ വില ഇനിയും കുറയും എന്നാണ് സൂചന.