• admin

  • June 24 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 81 പേരാണ്. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്; പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശ്ശൂർ 15, ആലപ്പുഴ 15,  മലപ്പുറം 10 , എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസർകോട് 6, തിരുവനന്തപുരം 4 , കോഴിക്കോട് 3, വയനാട് 2 മുഖ്യമന്ത്രിയുടെ വാക്കുകള്‍; ഇന്ന് 4,941 സാമ്പിൾ പരിശോധിച്ചു. 3603 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 1,691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 288 പേരെ ഇന്നു മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4,005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാവിഭാഗത്തിൽപ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 39,113 സാമ്പിളുകൾ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.